മകരവിളക്ക്: സന്നിധാനത്ത് സുരക്ഷ ശക്തമാക്കി,3000 പൊലീസുകാരെ വിന്യസിക്കും

പത്തനംതിട്ട: മകരവിളക്ക് പ്രമാണിച്ച് സന്നിധാനത്ത് സുരക്ഷ ശക്തമാക്കി. ശബരിമല സന്നിധാനത്തും മറ്റിടങ്ങളിലും പൊലീസ് കനത്ത സുരക്ഷയൊരുക്കും.

പുല്ലുമേട്ടില്‍ സുരക്ഷയ്ക്കായി ഐജിയുടെ നേതൃത്യത്തില്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്താനായി എഡിജിപി ബി സന്ധ്യ പത്തനംതിട്ടയിലും പമ്പയിലും സന്ദര്‍ശനം നടത്തി.

ശബരിമല സന്നിധാനം, പമ്പ, എരുമേലി, പുല്ലുമേട് എന്നിവിടങ്ങളില്‍ മകരവിളക്കിന് തീര്‍ത്ഥാടക ബാഹുല്യം ഉണ്ടാകുന്നത് കണക്കിലെടുത്ത് 3,000 പൊലീസിനെയാണ് വിന്യസിക്കുന്നത്. പുല്ലുമേട്ടില്‍ ഐജി പി വിജയന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍.
തിരക്ക് കൂടുന്ന സ്ഥലത്ത് പൊലീസും ഫോറസ്റ്റും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് ബാരിക്കേഡ് നിര്‍മിക്കും.

പൊലീസ് തയ്യാറാക്കുന്ന ബാരിക്കേഡുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും. ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. മറ്റ് 72 ക്യാമറകളും നിരീക്ഷണത്തിനായുണ്ട്.

Top