പത്തനംതിട്ട: ശബരിമലയില്‍ സംഘര്‍ഷ സാധ്യതയെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് വന്നതിനേത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കി പൊലീസ്. ഇതിന്റെ അടിസ്ഥാനത്തില്‍ വനിതാ പ്രക്ഷോഭകരെ നേരിടാനുള്ള വനിതാ പൊലീസ് സംഘം പത്തനംതിട്ടയിലെത്തി.
30 പേരടങ്ങുന്ന സംഘം പത്തനംതിട്ട എസ്പി ഓഫീസിലാണ് റിപ്പോര്‍ട്ട് ചെയ്തു. 50 വയസ് കഴിഞ്ഞ പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ എത്തിയിരിക്കുന്നതെന്നാണ് സൂചന. സ്ത്രീകളെ അണിനിരത്തി ആര്‍എസ്എസും ബിജെപിയും പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുമെന്നായിരുന്നു സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
ഇതിനിടെ നിലക്കലില്‍ പ്രവേശിക്കുവാനുള്ള മാധ്യമങ്ങളുടെ നിയന്ത്രണം പത്തനംതിട്ട കളക്ടര്‍ പിബി നൂഹ് പിന്‍വലിച്ചു. ദര്‍ശനം സുഗമമാക്കാനാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നും,അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
നിലയ്ക്കലിലേക്ക് പോകാനുള്ള നിയന്ത്രണം നീക്കി, വൈകിട്ട് പമ്പയിലേക്ക് പോകാമെന്നും താല്‍ക്കാലികനിയന്ത്രണം മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയെക്കരുതിയെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തെ വ്യക്തമാക്കിയിരുന്നു.