ശബരിമല സന്നിധാനത്ത് ഇന്ന് കസ്റ്റഡിയിലെടുത്ത എട്ട് പേരെയും മോചിപ്പിച്ചു

SABARIMALA

ശബരിമല: ശബരിമല സന്നിധാനത്ത് ഇന്ന് കസ്റ്റഡിയിലെടുത്ത എട്ട് പേരെയും മോചിപ്പിച്ചു. വൈകിട്ട് നാലരയോടെയാണ് ഒമ്പത് പേരെ സന്നിധാനം പൊലീസ് കസ്റ്റിയിലെടുത്തത്.

കൊല്ലം പരവൂര്‍ ഭൂതക്കുളം സ്വദേശികളാണ് ഇതില്‍ എട്ട് പേര്‍. ഇതില്‍ രണ്ട് പേര്‍ നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് അടക്കം കേസുകളുള്ളവരാണ്. മറ്റുള്ളവര്‍ ശബരിമലയില്‍ പ്രതിഷേധത്തിനായി ബിജെപി സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിവരാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇതില്‍ ഒരാള്‍ കണ്ണൂര്‍ ശ്രകണ്ഠാപുരം സ്വദേശിയാണ്. ഇതിന് മുമ്പ് രണ്ട് തവണ സന്നിധാനത്തുണ്ടായ പ്രതിഷേധങ്ങളില്‍ ഇയാള്‍ പങ്കെടുത്തിരുന്നു.

ഇവരെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞാണ് സന്നിധാനത്തുണ്ടായിരുന്ന ബിജെപി എംപി വി മുരളീധരന്‍ സ്റ്റേഷനിലെത്തിയിരുന്നു. അറസ്റ്റിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വി മരുളീധരന സ്റ്റേഷനിലിരുന്ന് പ്രതിഷേധിച്ചു. ഡിജിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ് പി ശിവവിക്രം വി മുരീധരനെ ഫോണില്‍ വിളിക്കുകയും സംഭവിച്ചതിനെക്കുറിച്ച് അന്വേഷിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹം പ്രതിഷേധം അവസാനിപ്പിച്ചത്.

Top