പത്തനംതിട്ട: ശബരിമലയില്‍ അപ്പത്തിന്റെ ഉത്പാദനം നിര്‍ത്തി വെച്ചു. അരവണ ഉത്പാദനം അഞ്ചില്‍ ഒന്നായി കുറയ്ക്കുകയും ചെയ്തു. തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്.
ദിവസവും 48000ടിന്‍ അരവണ ഉണ്ടാക്കിയിരുന്നിടത്ത് ഇപ്പോള്‍ ഉണ്ടാക്കുന്നത് 9600 ടിന്‍ മാത്രമാണ്. ദേവസ്വംബോര്‍ഡിന്റെ വരുമാനത്തില്‍ കുറവ് വന്നിട്ടുണ്ട്.