മുള്ളാന്‍ മുട്ടിയിരിക്കുന്ന ഒന്നാം ക്ലാസുകാരന്‍; രാഹുല്‍ ഈശ്വറിനെ പരിഹസിച്ച് ശാരദക്കുട്ടി

saradakutty

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തെ വിമര്‍ശിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന രാഹുല്‍ ഈശ്വറിനെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്.

എത്ര സമയം കിട്ടിയാലും വിഡ്ഢിത്തം മാത്രം പറഞ്ഞ്, മറ്റൊരാള്‍ സംസാരിക്കുവാന്‍ തുടങ്ങിയാല്‍ ഇരിപ്പുറയ്ക്കാതെ ചൂണ്ടുവിരലും പൊക്കിപ്പിടിച്ച് അക്ഷമനാകുന്ന രാഹുല്‍ ഈശ്വറിനെ കാണുമ്പോള്‍ മുള്ളാന്‍ മുട്ടിയിരിക്കുന്ന ഒന്നാം ക്ലാസുകാരനെന്നാണ് തോന്നുന്നതെന്ന് ശാരദക്കുട്ടി പരിഹസിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശാരദക്കുട്ടി പരിഹാസവുമായി എത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എത്ര സമയം സംസാരിക്കാന്‍ അനുവദിച്ചാലും അപ്പോഴൊക്കെ വിഡ്ഢിത്തം മാത്രം പറഞ്ഞിട്ട്, മറ്റൊരാള്‍ സംസാരിക്കുവാന്‍ തുടങ്ങുമ്‌ബോള്‍ മുതല്‍ ഇരിപ്പുറയ്ക്കാതെ ചൂണ്ടുവിരലും പൊക്കിപ്പിടിച്ച് അക്ഷമനാകുന്ന രാഹുലീശ്വറിനെ കാണുമ്‌ബോള്‍ മുള്ളാന്‍ മുട്ടിയിരിക്കുന്ന ഒരു ഒന്നാം ക്ലാസ് കാരനെന്നാണ് എനിക്കു തോന്നുന്നത്..
‘അഭിലാഷിനേക്കാള്‍ മുന്നേ നാഷണല്‍ ചാനലുകളില്‍ വരെ ചര്‍ച്ച ചെയ്ത് തഴക്കവും പഴക്കവും’ വന്നിട്ടും ഈ പയ്യനെന്താ വളര്‍ച്ചയെത്താത്തത്?

Top