ശബരിമല മണ്ഡലകാല തീര്‍ത്ഥാടനം പൂര്‍ത്തിയായി; വരുമാനം 100 കോടി

പത്തനംതിട്ട: മണ്ഡലകാല തീര്‍ത്ഥാടനം പൂര്‍ത്തിയായപ്പോള്‍ ശബരിമലയിലെ വരുമാനം 90 കോടി പിന്നിട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചത് എട്ട് കോടി മാത്രമാണ്. മണ്ഡല തീര്‍ത്ഥാടന കാലത്ത് 11 ലക്ഷത്തില്‍പ്പരം പേര്‍ ദര്‍ശനത്തിനെത്തിയെന്നാണ് കണക്ക്.

ഇതുവരെ കണക്കാക്കിയ വരുമാനം 90 കോടി കവിഞ്ഞു. ഭണ്ഡാരത്തില്‍ എണ്ണി തിട്ടപ്പെടുത്തല്‍ പൂര്‍ത്തിയാകുമ്പോള്‍ ആകെ വരുമാനം 100 കോടിയിലേക്കെത്തും. ദര്‍ശനത്തിനെത്തിയവരുടെ എണ്ണത്തിന് ആനുപാതികമായി കണക്കാക്കുമ്പോള്‍ ഇത് റെക്കോര്‍ഡാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതിരുന്ന 2019 ല്‍ വരുമാനം 156 കോടിയായിരുന്നു

അരവണ വില്‍പ്പനയിലൂടെ 35 കോടിയും, അപ്പം വില്‍പ്പനയിലൂടെ അഞ്ച് കോടിയും ലഭിച്ചു. സീസണ്‍ തുടക്കകാലത്ത് 10000 ന് അടുത്ത് തീര്‍ത്ഥാടകരാണ് എത്തിയതെങ്കില്‍ സമാപന ദിനങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം 45000 ത്തിലേക്ക് എത്തി. മകരവിളക്ക് തീര്‍ത്ഥാടന കാലത്തും വന്‍ ഭക്തജന തിരക്ക് ദേവസ്വം അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്.

Top