ശബരിമല റോഡുകളുടെ അറ്റകുറ്റപണികള്‍ ഒക്ടോബര്‍ 31നകം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

Sudhakaran

പത്തനംതിട്ട : ശബരിമല റോഡുകളുടെ അറ്റകുറ്റപണികള്‍ ഒക്ടോബര്‍ 31നകം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍.

ശബരിമല റോഡുകളുടെയും അനുബന്ധ റോഡുകളുടെയും പ്രവൃത്തികള്‍ കാര്യക്ഷമമായും സമയബന്ധിതമായും നടക്കുന്നുണ്ടെന്നുറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് മന്ത്രി കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായി ചേര്‍ന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എല്ലാ റോഡുകളും സംയുക്തമായി പരിശോധന നടത്തി.

ശബരിമല റോഡുകളുടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിക്കുതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ മന്ത്രിയെ കത്തു മുഖേന അറിയിച്ചു.

Top