പത്തനംതിട്ട: ശബരിമല സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സന്നിധാനത്ത് രാവിലെ 11 മണിക്ക് അവലോകന യോഗം ചേരും. വനിതാ ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേവസ്വം മന്ത്രി കടകപള്ളി സുരേന്ദ്രന്‍ സന്നിധാനത്ത് ഉണ്ട്. അതേസമയം, സന്നിധാനത്ത് അവലോകന യോഗം വെച്ചത് ശരിയായില്ലെന്ന് രാഹുല്‍ ഈശ്വര്‍.
അതേസമയം ശബരിമലയില്‍ ആര്‍ക്കും പോകാമെന്നും ആരെയും തടയാന്‍ അനുവദിക്കില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
സഞ്ചാര സ്വാതന്ത്രം തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. കഴിഞ്ഞ ദിവസം ഉണ്ടായത് അപ്രതീക്ഷിത സംഭവങ്ങളെന്നും ഡിജിപി അറിയിച്ചു.