പത്തനംതിട്ട: ശബരിമലയില്‍ വാടക കുടിശ്ശിക വരുത്തിയ കടകളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചു. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് കെഎസ്സ്ഇബി യുടെ നടപടി. അതേസമയം വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിന് എതിരെ കോടതിയെ സമീപിക്കാനാണ് വ്യാപാരികളുടെ തീരുമാനം.