തിരുവനന്തപുരം: ശബരിമല വിഷയം സംബന്ധിച്ച് നിരാഹാര സമരം നടത്തുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.
പത്തു ദിവസമായി നിരാഹാരം സമരം നടത്തുന്ന ശോഭ സുരേന്ദ്രന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും വഴങ്ങാതിരുന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് ചെയ്തത്.
ശോഭ സുരേന്ദ്രനു മുമ്പ് സി.കെ പത്മനാഭനാണ് നിരാഹാര സമരം നടത്തിയത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് ശോഭ സുരേന്ദ്രന്‍ സമരം ആരംഭിച്ചത്.