നിയമസഭയിലെ ഇരിപ്പിടം മാറ്റണമെന്ന ആവശ്യം; പി.സി.ജോര്‍ജ്ജ് സ്പീക്കര്‍ക്ക് കത്ത് നല്‍കി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച പി.സി.ജോര്‍ജ് നിയമസഭയിലെ തന്റെ ഇരിപ്പിടം മാറ്റണമെന്ന ആവശ്യമുന്നയിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കത്ത് നല്‍കി.

ബിജെപി പ്രതിനിധിക്കൊപ്പം ഒരു ബ്ലോക്കായി ഇരുത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല വിഷയത്തില്‍ ബിജെപിയുടേതിന് സമാനമായ നിലപാടാണ് ജോര്‍ജ്ജ് സ്വീകരിച്ചിരിക്കുന്നത്.

Top