സുരക്ഷയുടെ പേരില്‍ ശബരിമലയില്‍ പൊലീസ് തീര്‍ത്ഥാടകരെ പീഡിപ്പിക്കുന്നുവെന്ന് ബിജെപി

തിരുവനന്തപുരം: സുരക്ഷയുടെ പേരില്‍ ശബരിമലയില്‍ പൊലീസ് തീര്‍ത്ഥാടകരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായും ശബരിമലയിലേത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണന്നും കാണിച്ച് ബിജെപി കേന്ദ്രസംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.

ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടതായി വന്നു. കെ. സുരേന്ദ്രനെതിരെ തെറ്റായ കേസാണ് എടുത്തത്.

ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ സന്നിധാനത്ത് ഒരുക്കിയിട്ടില്ല, തുടങ്ങിയ കാര്യങ്ങളെല്ലാം പരാതിയില്‍ ആരോപിക്കുന്നു.

Top