ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശനം വിലക്കാനാവില്ലെന്ന് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ സുപ്രീംകോടതിയെ അറിയിച്ചു. ശബരിമല പോലൊരു പൊതുസ്ഥലത്ത് സ്ത്രീകളെ വിലക്കാനാവില്ല.
ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന അപകീര്‍ത്തികരമാണെന്നും അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു. ഭരണഘടനപ്രകാരം സ്ത്രീകള്‍ക്ക് ആരാധന നടത്താന്‍ സ്വാതന്ത്ര്യമുണ്ടെന്നും രാജു രാമചന്ദ്രന്‍ വ്യക്തമാക്കി.
ലിംഗസമത്വം ഭരണഘടനയുടെ അടിസ്ഥാന വ്യവസ്ഥയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.