പുരുഷ വേഷത്തിൽ സ്വാമിമാരായി ഇനി അവരെത്തും ? ആശങ്കയിൽ ശബരിമല

തു നിമിഷവും ഇനി ശബരിമലയില്‍ അവരെത്തും തൃപ്തി ദേശായി മാത്രമല്ല, അപ്രതീക്ഷിതരായ മറ്റു ചിലരും . .

സുപ്രീം കോടതിയില്‍ പോയി നേരിട്ട് സംരക്ഷണം വാങ്ങി ശബരിമല സന്ദര്‍ശനത്തിന് എത്താനാണ് തൃപ്തിയുടെ ആലോചനയെങ്കിലും പ്രത്യയ ശാസ്ത്രപരമായി തന്നെ വിശ്വാസ പ്രമാണങ്ങളെ എതിര്‍ക്കുന്ന ഇടതു തീവ്ര സംഘടനകള്‍, പ്രത്യേകിച്ച് മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ കാടിന്റെ നിഴല്‍ പറ്റി സാഹസത്തിന് മുതിരുമോ എന്ന ആശങ്കയിലാണ് പൊലീസും പ്രതിഷേധക്കാരും.

തൃപ്തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഉപരോധിച്ചപ്പോള്‍ തന്നെ അവര്‍ക്ക് വാഹനം വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് സി.പി.ഐ.(എം.എല്‍) പ്രവര്‍ത്തകര്‍ രംത്തെത്തിയത് പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്.

ഇവരേക്കാള്‍ കടുപ്പം കൂടിയ മാവോയിസ്റ്റ് അനുകൂല വനിതകള്‍ വിശ്വാസ പ്രമാണങ്ങള്‍ പൊളിച്ചടുക്കാന്‍ ശബരിമലയില്‍ കയറാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. പ്രത്യേകിച്ച് പുരുഷ സ്വാമിമാരുടെ വേഷത്തില്‍ ഇവര്‍ വന്നാല്‍ തിരിച്ചറിയാനും പ്രയാസമാണ്.

ഇങ്ങനെ വരുന്നവര്‍ പതിനെട്ടാം പടി കയറിയ ശേഷം ഫോട്ടോ സഹിതം പിന്നീട് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച് ചരിത്രം തിരുത്തിയതായി പ്രഖ്യാപിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് രഹസ്യാന്വേഷണ വിഭാഗവും കരുതുന്നു.

maoists-kerala

ഓരോ വ്യക്തിയെയും അരിച്ചുപെറുക്കി പരിശോധിച്ച് അയ്യപ്പ ദര്‍ശനത്തിന് കടത്തിവിടുന്നത് പ്രായോഗികമല്ലാത്തതിനാല്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ പൊലീസിനു തന്നെ വ്യക്തതയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഏതെങ്കിലും യുവതികള്‍ ശബരിമലയില്‍ കയറുന്നതിലല്ല, അതില്‍ ഇടതു തീവ്രവാദ സംഘടനയില്‍പ്പെട്ട യുവതികള്‍ കയറുവാനുള്ള സാധ്യതയാണ് പൊലീസ് കേന്ദ്രങ്ങളെ ആശങ്കപ്പെടുത്തുന്നത്.

പൊലീസിനെ അറിയിക്കാതെ സാഹസത്തിന് മുതിരുന്ന യുവതികള്‍ തിരിച്ചറിയപ്പെട്ടാല്‍ വലിയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്ന് രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പു നല്‍കി കഴിഞ്ഞു.

ഈ മണ്ഡലകാലം പൊലീസ് ജീവിതത്തിലെ വലിയ വെല്ലുവിളിയായി കണ്ടാണ് ഓരോ പൊലീസുകാരനും സുരക്ഷാ ചുമതല നിര്‍വ്വഹിക്കുന്നത്.

ആര്‍.എസ്.എസ്-ബി.ജെ.പി-സംഘ പരിവാര്‍ സംഘടനാ നേതാക്കളെ സംഘര്‍ഷം മുന്നില്‍ കണ്ട് അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും ആയിരക്കണക്കിന് സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ ഇതിനകം തന്നെ ശബരിമലയില്‍ എത്തിയിട്ടുണ്ട്.

‘ഭക്തരായി’ തന്നെയാണ് പ്രതിഷേധക്കാര്‍ എത്തുന്നത് എന്നതിനാല്‍ നേതാക്കളെ അല്ലാതെ പൊലീസിന് തിരിച്ചറിയാനും സാധിക്കുന്നില്ല.

thripthy-desaiii

പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ച് ഇനി വരുന്ന യുവതികള്‍ രണ്ടും കല്‍പ്പിച്ച് വരുന്നവരാകും എന്നതിനാല്‍ പിന്‍മാറാനുള്ള സാധ്യതയും വിരളമാണ്. പൊലീസിന് ഇവര്‍ക്ക് സുരക്ഷ നല്‍കാതിരിക്കാനുമാകില്ല.

ഫലത്തില്‍ സംഘര്‍ഷാവസ്ഥയ്ക്ക് മുന്‍പുള്ള ശാന്തതയിലാണ് ഇപ്പാള്‍ ശബരിമല. പൊലീസ് സുരക്ഷയുടെ ഭാഗമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ രോഷാകുലരായ ഭക്തരും സംഘപരിവാര്‍ പ്രവര്‍ത്തകരും അവസരം കിട്ടിയാല്‍ ഇതിനും കൂട്ടി ചേര്‍ത്ത് പ്രതികരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Top