പത്തനംതിട്ട ;ശബരിമല നട നാളെ തുറക്കും, തീർഥാടകർക്ക് തിങ്കളാഴ്ച മുതൽ പ്രവേശനം അനുവദിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമാണ് പ്രവേശന അനുമതി.
മുന്‍വര്‍ഷങ്ങളില്‍ പ്രതിദിനം ലക്ഷത്തിനടുത്ത് ആളെത്തിയ സ്ഥാനത്ത് ഇക്കുറി 1000പേര്‍മാത്രമെ ദര്ശനത്തിനുണ്ടാകു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം. തീര്‍ഥാടകര്‍ക്ക് 24മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് നേരിട്ട് നെയ്യഭിഷേകത്തിന് അവസരമില്ല, പകരം പ്രസാദം വാങ്ങാം.