ഒരു സംഘം സ്ത്രീകള്‍ക്കൊപ്പം ശബരിമലയില്‍ ഉടന്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി

ന്യൂഡല്‍ഹി: ശബരിമലയില്‍ ഉടന്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി. ഒരു സംഘം സ്ത്രീകള്‍ക്കൊപ്പമാകും എത്തുകയെന്നും തൃപ്തി ദേശായി അറിയിച്ചു.

ശബരിമലയില്‍ പ്രവേശിക്കുന്ന തീയതി ഉടന്‍ തീരുമാനിക്കും. കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ അനാവശ്യമാണെന്നും ബിജെപിയും കോണ്‍ഗ്രസും സ്വീകരിച്ചിരിക്കുന്ന നിലപാട് ഭരണഘടനാവിരുദ്ധമാണെന്നും സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്യാന്‍ എല്ലാവരും തയ്യാറാകണമെന്നും തൃപ്തി വ്യക്തമാക്കി.

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനായി തുടക്കം മുതല്‍ വാദിക്കുന്നയാളാണ് തൃപ്തി ദേശായി. ഹാജി അലി ദര്‍ഗ, ശനിഷിഗ്‌നാപൂര്‍ എന്നിവിടങ്ങളില്‍ തൃപ്തി ദേശായി പ്രവേശിച്ചിരുന്നു.

Top