തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പുതിയ സത്യവാങ്മൂലവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.സുപ്രീം കോടതി അന്തിമതീരുമാനം എടുക്കും മുമ്പ് ഹിന്ദുമത ആചാര്യന്മാരുടെ അഭിപ്രായം കണക്കിലെടുക്കണമെന്നും ആചാരസംരക്ഷണം വേണമെന്ന അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് പുതിയ സത്യവാങ്മൂലം നല്‍കാനുള്ള നീക്കത്തിലുമാണ് ദേവസ്വം ബോര്‍ഡെന്ന് ദേവസ്വം മന്ത്രി പ്രതികരിച്ചു.
സുപ്രീംകോടതിയില്‍ നിലപാടറിയിക്കാന്‍ ദേവസ്വം ബോര്‍ഡ് നാളെ അടിയന്തരയോഗം ചേരും. പ്രവേശനത്തെ സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ദേവസ്വം ബോര്‍ഡ് നിലപാട് എടുക്കുമെന്നും രാഷ്ട്രീയ മുതലെടുപ്പിന് ആരേയും സമ്മതിക്കില്ലെന്നും പ്രസിഡന്റ് അറിയിച്ചു. എന്നാല്‍ പ്രക്ഷോഭങ്ങള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയെന്ന് ഹിന്ദു ഐക്യവേദി പ്രസിഡന്റ് എന്‍ വാസു വ്യക്തമാക്കി.
യുവതീപ്രവേശനത്തില്‍ ഉറച്ചുനിന്ന സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇപ്പോള്‍ പിന്നോട്ട് പോകുകയാണ്. കേസുകള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിന് പിന്നാലെ നിലപാട് മാറ്റം വ്യക്തമാക്കുകയാണ് സര്‍ക്കാറും ബോര്‍ഡും. കേസില്‍ ആരുടെയൊക്കെ വാദം കേള്‍ക്കണമെന്ന് 13ന് കോടതി തീരുമാനിക്കാനിരിക്കെയാണ് നിര്‍ണ്ണായകമായ നീക്കങ്ങള്‍.