കൊല്ലം: ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി പ്രഖ്യാപിച്ചത് എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടിനെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.
വിശ്വാസികളോട് നടത്തുന്ന വെല്ലുവിളിയാണിതെന്നും അപകടകരമായ ഈ വെല്ലുവിളിയില്‍ നിന്ന് തൃപ്തി പിന്മാറണമെന്നും ബി.ജെ.പി ഭരണഘടനാ ലംഘനം നടത്തിയെന്ന തൃപ്തിയുടെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
തൃപ്തിയെ തടയണോ എന്ന കാര്യം വിശ്വാസികളാണ് തീരുമാനിക്കേണ്ടത്. അത്തരത്തിലൊരു തീരുമാനത്തിന് ബി.ജെ.പി പിന്തുണ നല്‍കും. തൃപ്തിയുടെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ വിശ്വാസി എന്ന രീതിയില്‍ ഉള്ളതല്ല ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
വിശ്വാസികളെ വെല്ലുവിളിക്കാനാണ്. ഭരണഘടനാ ലംഘനം നടത്തിയെന്ന് പറയാന്‍ അവര്‍ ഭരണഘടനാ വിദഗ്ദയാണോ എന്നും ശ്രീധരന്‍പിള്ള ചോദിച്ചു.