തിരുവനന്തപുരം: നവോത്ഥാന പ്രക്രിയയിലൂടെ തെറ്റായ ധാരണകളും ആചാരങ്ങളും തിരുത്തി കൊണ്ടാണ് നാട് പുരോഗതി നേടിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
ലോകത്ത് എല്ലായിടത്തും ഇങ്ങനെ തന്നെയാണ് വളര്‍ച്ചയുണ്ടായതെന്നും വിവേകാനന്ദന്‍ പറഞ്ഞ ഭ്രാന്താലയത്തില്‍ നിന്ന് മതനിരപേക്ഷ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുത്തത് നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
മനസിന്റെ നവീകരണമാണ് നവോത്ഥാനം. പ്രാകൃതമായ സതി നിറുത്തലാക്കിയ ഉത്തരവ് സ്ത്രീ സമത്വത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും വലിയ സന്ദേശം തന്നെയാണ് നല്‍കിയത്. സ്ത്രീ സമത്വം, സ്വാതന്ത്ര്യം, കുട്ടികളുടെ അവകാശ സംരക്ഷണം എന്നിവയിലൂടെ മാത്രമായിരിക്കും പുരോഗതി കൈവരിക്കാന്‍ സാധിക്കൂ.