പത്തനംതിട്ട: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ്. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് പത്തനംതിട്ട കളക്ടര്‍ക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കി.
നിരോധനാജ്ഞ നീട്ടണമെന്നാണ് എഡിഎമ്മിന്റെയും റിപ്പോര്‍ട്ടുള്ളത്. ജനുവരി 14 വരെ നീട്ടണമെന്നാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. ശബരിമലയില്‍ ഇനിയും പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ശബരിമല സ്ത്രീപ്രവേശന വിഷയം സംബന്ധിച്ചുണ്ടായ സമരത്തില്‍ നിന്ന് ബിജെപി പിന്‍വാങ്ങിയതില്‍ ആര്‍എസ്എസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.
ശബരിമല സമരത്തിന് ആര്‍എസ്എസ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ബിജെപി നേതാക്കള്‍ അട്ടിമറിക്കുകയാണെന്നും ശബരിമല കര്‍മപദ്ധതി സര്‍ക്കുലറായി ഇറക്കിയത് ഇതിന്റെ ഭാഗമെന്നോണമാണെന്നും ഇപ്പോഴത്തെ ബിജെപി പ്രസിഡന്റിന് സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ മാത്രമേ സമയമുള്ളൂവെന്നും ആര്‍എസ്എസ് നേതൃത്വത്തിന് പരാതിയുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നും ആര്‍എസ്എസ് നേതാക്കള്‍ സൂചന നല്‍കിയിട്ടുണ്ട്.