സമരം ചെയ്ത രാജകുടുംബാംഗങ്ങളെയും,തന്ത്രികുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

പമ്പ: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സമരം ചെയ്തിരുന്ന പന്തളം രാജകുടുംബാംഗങ്ങളെയും തന്ത്രികുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

പമ്പ ഗണപതി കോവിലിനു സമീപം നാമജപ സമരം നടത്തിവന്ന രാജകുടുംബാംഗങ്ങളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പമ്പയില്‍ സമരം നടത്തിയ അയ്യപ്പ ധര്‍മസേനാ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തി നീക്കിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്.

നിലയ്ക്കലില്‍ മാധ്യമസംഘത്തിന് നേരെയും കൈയ്യേറ്റം നടന്നിരുന്നു. ശബരിമലയില്‍ റിപ്പബ്ലിക് ചാനലിന്റെ വാഹനം പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു. റിപ്പബ്ലിക് ടിവി ദക്ഷിണേന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്നയുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

Top