മുംബൈ: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സാമുഹിക പ്രവര്‍ത്തക തൃപ്തി ദേശായി.
കോടതി വിധി സ്ത്രീകളുടെ വിജയമാണെന്നും പഴക്കം ചെന്ന ആചാരങ്ങള്‍ എപ്പോഴും ശരിയായിരിക്കണമെന്നില്ലെന്നും ഉടന്‍ തന്നെ തിയതി പ്രഖ്യാപിച്ച് ശബരിമലയില്‍ പ്രവേശിക്കുമെന്നും തൃപ്തി വ്യക്തമാക്കി.