പത്തനംതിട്ട: പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മലകയറിയ യുവതികളെ മരക്കൂട്ടത്തുനിന്ന് തിരിച്ചിറക്കിയത് ആംബുലന്‍സില്‍. ബലം പ്രയോഗിച്ചാണ് യുവതികളെ പൊലീസ് തിരിച്ചിറക്കിയത്. ഇതിനിടെ യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കനകദുര്‍ഗയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ പമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, പൊലീസിനെതിരേ മലയിറങ്ങിയ മറ്റൊരു യുവതി ബിന്ദു രംഗത്തെത്തി. മലകയറാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്നും ഗസ്റ്റ് റൂമിലേക്കെന്ന് പറഞ്ഞാണ് ഞങ്ങളെ പൊലീസ് താഴേക്കു കൊണ്ടു പോയതെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ, അപ്പാച്ചിമേടും മരക്കൂട്ടവും പിന്നിട്ടശേഷമാണ് യുവതികള്‍ മലയിറങ്ങിയത്.