ആര്‍.എസ്.എസിന്റെ മെഗാഫോണായി കെ.പി.സി.സി മാറിയെന്ന് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിന്റെ മെഗാഫോണായി കെ.പി.സി.സി മാറിയെന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.

മുമ്പ് ഈ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച സമീപനമല്ല ഇപ്പോള്‍ അവര്‍ക്കുള്ളതെന്നും ടി.കെ മാധവനെയും കെ കേളപ്പനെയും പോലുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍ നിലകൊണ്ടത് സ്ത്രീകള്‍ ഒഴികെയുള്ളവരുടെ ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയല്ലെന്നും കോടിയേരി പറഞ്ഞു.

ആത്മഹത്യാപരമായ ഇത്തരത്തിലുള്ള സമീപനം തിരുത്തുന്നതിന് കോണ്‍ഗ്രസ് തയ്യാറാവണം. ഈ കോടതി വിധി നടപ്പാക്കുക എന്നത് മാത്രമേ വഴിയുള്ളു. അതിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ചരിത്ര പ്രാധാന്യമുള്ള വിധിയാണിത്. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ വേണ്ടി കോടതി സ്വീകരിച്ച ഭരണഘടനാപരമായ നിലപാടാണിത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top