ആചാരം അനുസരിച്ച് മാത്രമേ ഞാന്‍ ശബരിമലയില്‍ പ്രവേശനം നടത്തൂ : നവ്യ നായര്‍

തൃശൂര്‍: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടി നവ്യാ നായര്‍. ആചാരം അനുസരിച്ച് മാത്രമേ ശബരിമലയിലേയ്ക്ക് പോകൂവെന്നും എന്നാല്‍ കോടതിവിധി അംഗീകരിക്കുന്നുവെന്നും നവ്യ വ്യക്തമാക്കി.

‘ഞാന്‍ എന്റെ ചെറുപ്പത്തില്‍ ശബരിമലയില്‍ പോയിട്ടുണ്ട്. എനിക്ക് ഇപ്പോഴും ആ പഴയ വിശ്വസങ്ങളാണ് മനസ്സില്‍. അതിനാല്‍ ആചാരം അനുസരിച്ച് മാത്രമേ താന്‍ ശബരിമലയില്‍ പ്രവേശനം നടത്തൂ’, നവ്യ പറഞ്ഞു.

അതേസമയം, സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. ആരാധനയ്ക്ക് സ്ത്രീകള്‍ക്കും പുരുഷനുമുള്ള പ്രത്യേക സംവിധാനം എടുത്തുകളഞ്ഞ കോടതി വിധി ഏറ്റവും മികച്ചതാണ്. ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുകതന്നെ വേണമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

Top