തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് നിയമസഭ ഇന്നും പിരിഞ്ഞു.
സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് പതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.
ജനകീയ വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്യേണ്ട വേദിയാണ് സഭയെന്നും പ്രതിപക്ഷം ചോദ്യോത്തരവേളയോട് സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കുകയായിരുന്നു. 21 മിനിറ്റ് മാത്രമാണ് ഇന്ന് ചോദ്യോത്തരവേള നടന്നത്.