ശബരിമല വിഷയം; പുന:പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കില്ലെന്ന്

sabarimala

പത്തനംതിട്ട: ശബരിമല സത്രീപ്രവേശനം സംബന്ധിച്ച വിധിയ്‌ക്കെതിരായ ഹര്‍ജികളുടെ വാദം തുറന്ന കോടതിയില്‍ കേള്‍ക്കില്ലെന്ന് റിപ്പോര്‍ട്ട്. പുന:പരിശോധനാ ഹര്‍ജികള്‍ ചേംബറിലായിരിക്കും പരിഗണിക്കുക.

ആകെ 48 പുന:പരിശോധനാ ഹര്‍ജികളാണ് ഉള്ളത്. നാളെ വൈകിട്ട് മൂന്നുമണിയ്ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെയുള്ള ബെഞ്ചിലെ നാലു ജഡ്ജിമാരും തുടരുന്നതാണ്.

അതേസമയം, ശബരിമലയിൽ അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തണമെന്ന വാദം സർക്കാർ തള്ളിയിരുന്നു. ആവശ്യത്തിൽ വിശാലമായ പൊതുതാൽപ്പര്യവും മതനിരപേക്ഷതയും പരിഗണിക്കേണ്ടതുണ്ടെന്നും തീരുമാനമെടുക്കും മുൻപ് വിവിധ സംഘടനകളുടെ ഭാഗം കേൾക്കേണ്ടതുണ്ടന്നും സർക്കാർ കോടതിയെ അറിയിച്ചു.

ശബരിമല ഏക മതനിരപേക്ഷ ക്ഷേത്രമാണെന്നും ഇത് അംഗീകരിക്കപ്പെട്ട ചരിത്ര സത്യമാണെന്നും ശബരിമലയിൽ ജാതി മത വിലക്കില്ലെന്നും സർക്കാർ പറഞ്ഞു. മുസ്സീംങ്ങളും ക്രിസ്ത്യാനികളും അയ്യപ്പ ഭക്തരാണ്. വാവർ നട ശബരിമലയുടെ ഭാഗമാണ്. വാവർ പള്ളി സന്ദർശിച്ച ശേഷമാണ് ഭക്തർ സന്നിധാനത്തേക്ക് പോകുന്നത്. ക്ഷേത്രത്തിന് മലയരയന്മാർ അടക്കമുള്ളവർ ഉടമസ്ഥാവകാശം ഉന്നയിച്ചിട്ടുണ്ട്. ബുദ്ധക്ഷേത്രം ആണെന്ന വാദം ഉണ്ടെന്നും ആചാരപരമായ കാര്യങ്ങളിൽ ഇടപെടില്ല, തുടങ്ങിയ കാര്യങ്ങളും സർക്കാർ വ്യക്തമാക്കി.

Top