തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സിപിഎമ്മിനെയും ബിജെപിയേയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ രംഗത്ത്.
വിശ്വാസി സമൂഹത്തെ ജാതിയുടെ പേരില്‍ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തെ ഹൈജാക്ക് ചെയ്യാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ അതിന് കൂട്ടു നില്‍ക്കുന്ന സമീപനമാണ് സിപിഎമ്മിന്റേതെന്നും മുരളീധരന്‍ വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്, എല്ലാ വിശ്വാസികളും ഒരുമിച്ച് നില്‍ക്കുന്ന സമയമാണിത് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.