തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ശബരിമല പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിയാല്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തയാറാകണമെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍വെച്ച് അദ്ദേഹം പറഞ്ഞു.
നാമജപ പ്രതിഷേധം നടത്തിയ വിശ്വാസികള്‍ക്കെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന പോലീസ് നടപടി തെറ്റാണെന്നും അക്രമം കാട്ടിയവര്‍ക്കെതിരേയാണ് നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്ത്രീപ്രവേശനം നടത്തി സാമൂഹ്യ പരിഷ്‌കര്‍ത്താവാകാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും സന്നിധാനത്ത് ഭക്തര്‍ എത്ര സമയം തങ്ങണമെന്ന് പിണറായി നിശ്ചയിക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു.