ശബരിമല സ്ത്രീപ്രവേശനം; സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്

sabarimala

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്. വിധി നടപ്പാക്കുന്നതിന് സംഘടനകള്‍ ഉണ്ടാക്കുന്ന തടസങ്ങളും പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രയാസങ്ങളും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

അതേസമയം, ശബരിമല സ്ത്രീപ്രവേശന വിധിയില്‍ പൊലീസും സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. വിധി നടപ്പാക്കുവാന്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ വേണമെന്ന ആവശ്യമാണ് പൊലീസ് മുന്നോട്ട് വെയ്ക്കുന്നത്. വിധി നടപ്പാക്കുവാന്‍ എല്ലാ നടപടികളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനകം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും.

Top