തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയാറെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോടതി ഉത്തരവിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് അഭിപ്രായ സമന്വയത്തിനാണ്. സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ചചെയ്യാനും തയാറാണെന്ന് മന്ത്രി പറഞ്ഞു.
മലബാര്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വങ്ങളിലെ ഇടപെടലുകളിലുള്ള അതൃപ്തി കോടതിയെ അറിയിക്കും. ദേവസ്വം ബോര്‍ഡ് യോഗങ്ങള്‍ പ്രത്യേകം ചേരും. വഴിപാട് നിരക്കുവര്‍ധന പുനഃപരിശോധിക്കും. വഴിപാട് നിരക്കുകള്‍ മൂന്നുമാസം മുന്‍പുതന്നെ ഹൈക്കോടതിയുടെ അനുമതിയോടെ കൂട്ടിയതാണെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടും. എസ്റ്റാബ്ലിഷ്‌മെന്റ് നിയമനങ്ങളാണ് പിഎസ്‌സിക്ക് വിടുന്നതെന്നും മന്ത്രി പറഞ്ഞു.