തിരുവനന്തപുരം: ശബരിമല വിഷയം പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ സിപിഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുന്നു. ദേവസ്വം ബോര്‍ഡ് യോഗത്തിനു മുന്നോടിയായാണ് കൂടിക്കാഴ്ച.
ഇതിനിടെ, കേരളത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ച് സീതാറാം യെച്ചൂരി രംഗത്തെത്തി. ശബരിമല വിഷയത്തെ മുന്‍ നിര്‍ത്തിയാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്. വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വലിയ കലാപ നീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ഇടപെട്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തക കവിതയും കൊച്ചി സ്വദേശി രഹന ഫാത്തിമയും കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റിയുമാണ് ഇന്ന് രാവിലെ ശബരിമല ദര്‍ശനത്തിനായി എത്തിയത്.
അവര്‍ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘര്‍ഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നു. തുടര്‍ന്നാണ് സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാന്‍ നോക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.