തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി നിയമസഭയുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നല്‍കിയ കത്തിലാണ് ഇക്കാരം ആവശ്യപ്പെട്ടിരിക്കുന്നത്.
സ്ത്രീ പ്രവേശനവിഷയത്തില്‍ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന പ്രതിഷേധസമരങ്ങളില്‍ അതിയായ ഉത്കണ്ഠയുള്ളതായി രാജഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഈ വിഷയവും തുടര്‍ന്നുണ്ടായിട്ടുള്ള സ്ഥിതിഗതികളും വിശദമായി നിയമസഭ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. സംസ്ഥാന പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ.ബാലനും ഇത് സംബന്ധിച്ച് രാജഗോപാല്‍ കത്ത് നല്‍കിയിട്ടുണ്ട്.