ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് തീരുമാനമായി

sabarimala

പത്തനംതിട്ട: യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ അവസാനിപ്പിച്ചു. നിരോധനാജ്ഞ നീട്ടേണ്ടെന്ന് ജില്ലാ ഭരണകൂടവും പൊലീസും തീരുമാനിച്ചു. അടിയന്തിര സാഹചര്യം ഉണ്ടെങ്കില്‍ മാത്രം ഇനി നിരോധനാജ്ഞ മതിയെന്നാണ് തീരുമാനം.

ഇപ്പോള്‍ ശബരിമലയില്‍ വിന്യസിച്ചിരിക്കുന്ന പൊലീസുകാരില്‍ ഒരു വിഭാഗത്തെ വെള്ളിയാഴ്ച പിന്‍വലിക്കും.

Top