ശബരിമലയില്‍ എന്തൊക്കെ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സാധിക്കുമെന്ന് ഹൈക്കോടതി

high-court

ശബരിമല: ശബരിമല സ്ത്രീപ്രവേശനത്തിന് എന്തൊക്കെ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സാധിക്കുമെന്ന് ഒരാഴ്ചക്കുള്ളില്‍ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ശബരിമലയില്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും എത്രസമയം വേണ്ടിവരുമെന്നും കോടതി ചോദിച്ചു. ശബരിമല പ്രവേശത്തിന് സംരക്ഷണം നല്‍കുവാന്‍ പൊലീസിനോടു നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് യുവതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

ഈ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ ചോദിച്ചത്. രണ്ടു ദിവസമെങ്കിലും യുവതികള്‍ക്കു മാത്രമായി അനുവദിക്കണം എന്നാണ് സര്‍ക്കാരിന്റെ പക്ഷമെന്ന് ഹര്‍ജിക്കാരുടെ ആവശ്യത്തിന് മറുപടിയായി സ്റ്റേറ്റ് അറ്റോര്‍ണി നിലപാട് അറിയിച്ചിട്ടുണ്ട്.

Top