ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി വിധി വന്നിട്ട് ഇന്ന് ഒരു വര്‍ഷം

sabarimala

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കി കൊണ്ടുള്ള വിധി വന്നിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു.

വിധിക്കെതിരെ നല്‍കിയ 56 പുനഃപരിശോധന ഹര്‍ജികളിലും നിരവധി കോടതി അലക്ഷ്യ ഹര്‍ജികളിലും സുപ്രീംകോടതിയുടെ തീരുമാനം അടുത്ത മാസം ഉണ്ടാകുമെന്നാണ് സൂചന.

ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം ഭരണഘടന ബെഞ്ചില്‍ എത്തിയ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിലപാടായിരിക്കും തീരുമാനത്തില്‍ നിര്‍ണായകമാകുന്നത്.

വിശ്വാസത്തിനുള്ള ഭരണഘടന അവകാശം എല്ലാവര്‍ക്കും ഒരു പോലെ തന്നെയാവണമെന്നതായിരുന്നു ശബരിമല വിധിയുടെ പിന്നിലുള്ള ലക്ഷ്യം. വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വലിയ പ്രതിഷേധങ്ങളുണ്ടാക്കി.
മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര ഒഴികെയുള്ള നാല് ജഡ്ജിമാരാണ് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് വിധിയെഴുതിയത്. അതിനെതിരെ സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും അധികം പുനഃപരിശോധന ഹര്‍ജികള്‍ എത്തിയ കേസുകളുടെ കൂട്ടത്തിലേക്കും ശബരിമലയെത്തി.

Top