കോഴിക്കോട്:ശബരിമലയില്‍ സുപ്രീം കോടതി വിധി മറികടന്ന് നിയമ നിര്‍മാണത്തിനില്ലെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ നിലപാടിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള.
‘കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ നിയമാനുസൃതമാണ്. ഉത്തരവാദിത്തമുള്ള ഒരു മന്ത്രിക്ക് അങ്ങനെമാത്രമേ പറയാനാകൂ. കോടതിയുടെ പരിഗണനയിലുള്ള ഒരു കാര്യത്തില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാകുമെന്ന് കരുതിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നാണ്ഞാന്‍ കരുതുന്നത്’- ശ്രീധരന്‍ പിള്ള പറഞ്ഞു.
ശബരിമല വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മടിക്കാണിക്കുന്നുവെന്ന വാദം അജ്ഞതകൊണ്ടുള്ളതാണ്. കേരള സര്‍ക്കാര്‍ ശബരിമലയില്‍ സ്ത്രീകളെ കൊണ്ടുപോകില്ലെന്ന നിലപാട് ഇപ്പോള്‍ എടുത്തിട്ടുണ്ട്. ഇതോടെ വിവാദങ്ങള്‍ അവസാനിച്ചു. സമരങ്ങള്‍ക്കുള്ള സാഹചര്യം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭയില്‍ ശശി തരൂര്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ശബരിമല വിഷയത്തില്‍ നിയനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.