പത്തനംതിട്ട: ശബരിമലയില്‍ സുപ്രീം കോടതി വിധി മറികടന്ന് നിയമ നിര്‍മാണത്തിനില്ലെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ നിലപാടിന് പിന്നാലെ ശബരിമല കര്‍മസമിതി വ്യാഴാഴ്ച യോഗം ചേരും. വിഷയത്തില്‍ സ്വീകരിക്കേണ്ടതുടര്‍ നിലപാടുകളും സമരങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതും ചര്‍ച്ച ചെയ്യാനാണ് വ്യാഴാഴ്ച രാവിലെ പന്തളത്ത് യോഗം ചേരുന്നത്.
ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ശബരിമല കര്‍മസമിതിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. അതിനാല്‍കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി എങ്ങനെ സമരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നതും വെല്ലുവിളിയാണ്.
ലോക്സഭയില്‍ ശശി തരൂര്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ശബരിമല വിഷയത്തില്‍ നിയനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.