തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും എം.പിയുമായ ശശി തരൂര്‍. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പങ്കെടുത്ത കെ.പി.സി.സി വിശാല എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം മാധ്യമങ്ങളോട്‌സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് ജാതി, ലിംഗ വിവേചനം കാണിക്കുന്നത് ശരിയല്ലെന്നും തരൂര്‍ പറഞ്ഞു.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് പിന്നാലെയാണ് തരൂരിന്റെ അഭിപ്രായ പ്രകടനം.