തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പന്തളം കൊട്ടാരം രംഗത്ത്.
ഹിന്ദു സമുദായത്തെ ക്രിമിനലുകളെപ്പോലെയാണ് സര്‍ക്കാര്‍ കാണുന്നതെന്നാണ് കൊട്ടാരപ്രതിനിധിയായ ശശികുമാര്‍ വര്‍മ്മ പറയുന്നത്. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാരിന് ചേര്‍ന്നതല്ലെന്നും ഹിന്ദുക്കളെ ഇടിച്ച് താഴ്ത്താനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിധി നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയാണെന്നും സുപ്രീം കോടതിയില്‍ ശുഭപ്രതീക്ഷയുണ്ടെന്നും ശശികുമാര്‍ വര്‍മ്മ കൂട്ടിച്ചേര്‍ത്തു.