കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധിയില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെ സുപ്രീംകോടതി വിധിയെ പിന്തുണച്ചു കൊണ്ട് ബിജെപിയുടെ മുഖപത്രം.
സുപ്രീംകോടതിയുടെ ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ബാധിക്കുന്നില്ലെന്നും സ്ത്രീ തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്നത് ആ ക്ഷേത്രത്തിന്റെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാനെ വഴിയൊരുക്കൂവെന്നും ഈ ഉത്തരവിന്റെ പ്രത്യാഘാതം പരിമിതമാണെന്നും അത് ശബരിമല ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങുന്നതാണെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നു.
മുന്‍ നിലപാട് മാറ്റി വിധിക്കെതിരെ നിയമമാര്‍ഗങ്ങള്‍ തേടണമെന്ന് ആര്‍എസ്എസ് പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് ബിജെപി ഇത്തരത്തിലൊരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശബരിമലയില്‍ അനാവശ്യ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന തലക്കെട്ടോടെയാണ് ലേഖനം എഴുതിയിരിക്കുന്നത്.