ന്യൂഡല്‍ഹി: ശബരിമല, മുസ്ലീ പള്ളികളിലെ സ്ത്രീ പ്രവേശനം, ചേലാകര്‍മ്മം എന്നീ വിഷയങ്ങളില്‍ മൂന്നാഴ്ചക്കകം വാദത്തിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം. പാഴ്‌സി ആരാധനാലയ കേസുകള്‍ എന്നിവയും പരിഗണിക്കും.
ഏതൊക്കെ വിഷയങ്ങളില്‍ വാദം വേണമെന്ന് തീരുമാനിക്കാന്‍ ജനുവരി 17ന് യോഗം ചേരും. കൂടുതല്‍ പേര്‍ ഒരേ വിഷയം വാദിക്കുന്നത് ഒഴിവാക്കണം എന്നാണ് കോടതിയുടെ നിര്‍ദേശം. ആരൊക്കെ വാദിക്കണമെന്ന് യോഗത്തില്‍ തീരുമാനിക്കും എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, പുതുതായി ആരേയും കേസില്‍ കക്ഷി ചേര്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. യോഗം ഏകോപിപ്പിക്കാന്‍ 4 മുതിര്‍ന്ന അഭിഭാഷകര്‍ക്കും സുപ്രീം കോടതി ചുമതല നല്‍കിയിട്ടുണ്ട്. മനു അഭിഷേക് സിംഗ്‌വി, സിഎസ് വൈദ്യനാഥന്‍, ഇന്ദിര ജെയ്‌സിംഗ്, രജീവ് ധവാന്‍ എന്നിവര്‍ക്കാണ് ചുമതല