കൊച്ചി: ശബരിമല തീര്‍ഥാടകരുടെ വാഹനത്തിന് പാസ് നിര്‍ബന്ധമാക്കിയ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി.
ഇതു സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിന്റെ വാദം കേട്ടതോടെയാണ് കോടതി ഇടപെടാന്‍ വിസമ്മതിച്ചിരിക്കുന്നത്. സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് ശേഷം രണ്ടു തവണ ശബരിമല തുറന്നപ്പോഴും ക്രമസമാധാന പ്രശ്‌നമുണ്ടായത് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തുടര്‍ന്ന് വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തിയാല്‍ എങ്ങനെയാണ് സഞ്ചാര സ്വാതന്ത്ര്യം തടയലാകുന്നതെന്ന് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. ക്രമസമാധാനം കണക്കിലെടുത്ത് പൊലീസിന്റെ സ്വാഭാവിക നടപടി മാത്രമാണിതെന്നും കോടതി നിരീക്ഷിച്ചു.