ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെ തന്ത്രി കുടുംബം സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി.
ഇത് സംബന്ധിച്ച് കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര് എന്നിവരാണ് ഹര്‍ജി നല്‍കിയത്. വിശ്വാസവും ആചാരവും പാലിക്കാന്‍ ഭരണഘടന അനുവദിക്കുന്ന അവകാശം വിധിയിലൂടെ നഷ്ടമായി എന്ന് പുന:പരിശോധനാ ഹര്‍ജിയില്‍ ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.
മുമ്പ് എന്‍എസ്എസും അഖില ഭാരത അയ്യപ്പ ഭക്തജന കൂട്ടായ്മയും വിഷയത്തില്‍ പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. ശബരിമല വിധി ഭരണഘടനാപരമായി തെറ്റാണെന്നാണ് തന്ത്രി കുടുംബം പറയുന്നത്.