ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍, ജനുവരിയില്‍; ഏഴംഗ ബഞ്ച് രൂപീകരിച്ചിട്ടില്ല

ന്യൂഡല്‍ഹി: ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ ഏഴംഗ ഭരണഘടനാ ബഞ്ച് ജനുവരി മുതല്‍ ഹര്‍ജികള്‍ പരിഗണിക്കും. ശബരിമല കേസില്‍ ഏഴംഗ ബഞ്ച് നേരിട്ട് വിധി പറയും. വിശാല ബഞ്ച് ജനുവരിയില്‍ കേസ് പരിഗണിച്ചേക്കുമെന്ന് അസി. റജിസ്ട്രാറാണ് അറിയിച്ചത്.

ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എഴുപതോളം ഹര്‍ജികള്‍ സുപ്രീം കോടതിയുടെ ഏഴ് അംഗ ഭരണഘടന ബഞ്ച് ജനുവരിയില്‍ പരിഗണിക്കും. 2018 സെപ്റ്റംബര്‍ 28 ന് സ്ത്രീ പ്രവേശനം അനുവദിച്ച് പുറപ്പെടുവിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും 2006ല്‍ യുവതി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജികളുമാണ് ജനുവരിയില്‍ പരിഗണിക്കുന്നതെന്ന് സുപ്രീം കോടതി അഡീഷണല്‍ രജിസ്ട്രാര്‍ കേസിലെ കക്ഷികള്‍ അയച്ച നോട്ടീസില്‍ പറയുന്നു.

അതേസമയം ചീഫ് ജസ്റ്റിസ് ഏഴംഗ ബഞ്ച് ഇതുവരെയും രൂപീകരിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ജനുവരി ആദ്യ വാരം ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. ഏഴംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസും ഭാഗമാകും. ജനുവരിയില്‍ വാദം കേട്ടുതുടങ്ങിയാല്‍ ചീഫ് ജസ്റ്റിസ് വിരമിക്കുന്ന 2021 ഏപ്രില്‍ 23 ന് മുമ്പായി കേസില്‍ അന്തിമ വിധി ഉണ്ടായേക്കുമെന്നാണ് സൂചന.

Top