Sabarimala-women-issue-supremecourt

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനക്കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ച് പുനസംഘടിപ്പിച്ചു.

നിലവിലെ ബഞ്ചില്‍ നിന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫിനെയും ജസ്റ്റിസ് ഗോപാല ഗൗഡയെയും മാറ്റി. പുതിയ ബഞ്ചില്‍ ജസ്റ്റിസ് ഭാനുമതിയേയും ജസ്റ്റിസ് സി നാഗപ്പനേയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ജഡ്ജിമാരെ മാറ്റിയതിനാല്‍ കേസ് ആദ്യം മുതല്‍ വീണ്ടും കേള്‍ക്കേണ്ടി വന്നേക്കും. ജസ്റ്റിസ് ദീപക് മിശ്ര തന്നെയായിരിക്കും ബഞ്ചിന്റെ അധ്യക്ഷന്‍.

ശബരിമലയില്‍ പ്രായഭേദ്യമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന കേസില്‍ അന്തിമ വാദം കേള്‍ക്കുന്ന ബഞ്ചാണ് പുനസംഘടിപ്പിച്ചത്.

സാധാരണ ഗതിയില്‍ അന്തിമ വാദം കേള്‍ക്കുന്ന ബഞ്ച് പുനസംഘടിപ്പിക്കാറില്ല. ജഡ്ജിമാര്‍ മറ്റ് മറ്റ് കേസുകളുടെ തിരക്കിലായതിനാലോണോ ബഞ്ച് പുനസംഘടിപ്പിച്ചതെന്ന് വ്യക്തമല്ല.ബഞ്ച് പുനസംഘടിപ്പിക്കുമ്പോള്‍ കോടതി കാരണങ്ങളൊന്നും വിശദീകരിക്കാറില്ല.

ഈ കേസില്‍ ഹര്‍ജിക്കാരുട ആദ്യ ഘട്ട വാദം പൂര്‍ത്തിയായതാണ്. ദേവസ്വം ബോര്‍ഡിന്റെ വാദമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

Top