ശബരിമല സ്ത്രീപ്രവേശനം; പുനഃപരിശോധന ഹര്‍ജികള്‍ പരിശോധിച്ചു, തീരുമാനം ഉടന്‍

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന കേസിലെ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിച്ചു. ചീഫ് ജസ്റ്റിസിന്റെ ചേമ്പറിലായിരുന്നു പുനപരിശോധനാഹര്‍ജികള്‍ പരിശോധിച്ചത്.

ഇവിടേയ്ക്ക് അഭിഭാഷകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വിധി പറഞ്ഞ ഭരണഘടന ബഞ്ചില്‍ ദീപക് മിശ്രയ്ക്ക് പകരം രഞ്ജന്‍ ഗോഗോയെ ഉള്‍പ്പെടുത്തിയിരുന്നു. തീരുമാനം സുപ്രീംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Top