പത്തനംതിട്ട: നിലയ്ക്കലില്‍ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തടഞ്ഞതോടെ കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വ്യന്യസിക്കാന്‍ തീരുമാനിച്ച് ആഭ്യന്തരവകുപ്പ് രംഗത്ത്.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് എഡിജിപി അനില്‍കാന്ത് വൈകിട്ട് നിലയ്ക്കലില്‍ എത്തുമെന്ന് അറയിച്ചിട്ടുണ്ട്. വൈകിട്ടോടെ നിലയ്ക്കലിലേക്ക് രണ്ടു കമ്പനി വനിതാ പൊലീസിനെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ നിലയ്ക്കലില്‍ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ തടഞ്ഞ് സ്ത്രീകള്‍ ഉള്‍പ്പെടുന്ന പ്രതിഷേധക്കാര്‍ പരിശോധന നടത്തിയിരുന്നു.
ഇതിനിടെ ശബരിമലയിലേക്ക് വന്ന മാധ്യമ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെട്ട സംഘത്തെ കെ എസ്ആര്‍ടിസി ബസില്‍ നിന്നും പ്രതിഷേധക്കാര്‍ ഇറക്കിവിട്ടിരുന്നു. ഇത്തരത്തില്‍ വാഹനപരിശോധനയും വഴിതടയലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പൊലീസ് സംഘം നിലയ്ക്കലില്‍ വരുമെന്ന് അറിയിച്ചിരിക്കുന്നത്.