പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് ഭിന്നലിംഗക്കാര്‍ക്ക് പൊലീസ് അനുമതി നല്കി. നാലു പേര്‍ക്കാണ് ശബരിമലയില്‍ പോകുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാടു സ്വീകരിച്ചെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം സ്ത്രീവേഷം ധരിച്ച് എരുമേലിയില്‍ എത്തിയ ഭിന്നലിംഗക്കാര്‍ പുരുഷ വേഷം ധരിക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതോടെ ഇവരെ തിരിച്ചയച്ചിരുന്നു. രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നീ ഭിന്നലിംഗക്കാരാണ് ഇരുമുടിക്കെട്ടുകളുമായി ശബരിമലയില്‍ എത്തിയത്.
ഭിന്നലിംഗക്കാര്‍ക്ക് വിധി ബാധകമാണോയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനുണ്ടെന്നും പോലീസ് ഇവരെ അറിയിച്ചിരുന്നു.