ന്യൂഡല്‍ഹി : ശബരിമല വിധി നടപ്പാക്കാന്‍ സാവകാശം തേടിയുള്ള ദേവസ്വം ബോര്‍ഡിന്റെ അപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍. കേസ് വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെടാനും സാധ്യതയുണ്ട്. പുനപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ അതുവരെ വിധി നടപ്പാക്കാന്‍ സാവകാശം വേണം എന്നാകും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുക.
ശബരിമലയിലെ അസൗകര്യങ്ങളാണ് അപേക്ഷയില്‍ മുഖ്യമായും ചൂണ്ടിക്കാട്ടുക. അപേക്ഷ പരിഗണിക്കാന്‍ കോടതി തീരുമാനിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദം കൂടി കേട്ടാകും അന്തിമ തീരുമാനം എടുക്കുക.